Saturday, October 17, 2026

‘വിദേശിയായി ജനിച്ച ഒരുവന് രാജ്യസ്നേഹിയാകാൻ കഴിയില്ല’ : പ്രഗ്യാസിംഗ്

ദില്ലി: വിദേശിയായി ജനിച്ച ഒരു വ്യക്തിക്ക് ഒരിക്കലും രാജ്യസ്നേഹം ഉണ്ടാകില്ലെന്ന വിമർശനവുമായി ബിജെപി എംഎൽഎ പ്ര​ഗ്യാസിം​ഗ് താക്കൂർ. കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ​ ​ഗാന്ധിയെ ലക്ഷ്യമാക്കിയാണ് ബി.ജെ.പി. എംപിയുടെ ഈ വിവാദ പ്രസ്താവന. രാഹുൽ ​ഗാന്ധിയുടെ പേര് പരാമർശിക്കാരെ പരോക്ഷമായിട്ടാണ് പ്ര​ഗ്യാ സിം​ഗിന്റെ വാക്കുകൾ. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധിയുടെയും രാഹുൽ ​ഗാന്ധിയുടെയും രാജ്യസ്നേഹത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്ര​​ഗ്യാ സിം​ഗ് സംസാരിച്ചത്.

‘സ്വന്തം മണ്ണിൽ ജനിച്ച മകന് മാത്രമേ ആ രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്. വിദേശ വനിതയ്ക്ക് പിറന്ന മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ സാധിക്കില്ല.’ പ്ര​ഗ്യാസിം​ഗ് താക്കൂർ പറഞ്ഞു. നിങ്ങൾക്ക് രണ്ട് രാജ്യങ്ങളുടെ പൗരത്വം ഉണ്ടെങ്കിൽ എങ്ങനെ രാജ്യസ്നേഹിയാകാൻ സാധിക്കുമെന്നാണ് പ്ര​ഗ്യാ സിം​ഗിന്റെ ചോദ്യം. രാജ്യസ്നേഹവും ധാർമ്മികതയും ഇല്ലാത്തവരാണ് കോൺ​ഗ്രസ് പാർട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു.

‘കോൺ‌​ഗ്രസ് അവരിലേക്ക് തന്നെ നോക്കണം. എങ്ങനെ സംസാരിക്കണമെന്ന് അവർക്കറിയില്ല. ധാർമ്മികതയും സദാചാരവും രാജ്യസ്നേഹവും ഇല്ലാത്തവരാണ് കോൺ​ഗ്രസ് പാർട്ടി.’ പ്ര​ഗ്യാ സിം​ഗ് പറഞ്ഞു.

Related Articles

Latest Articles