Sunday, May 5, 2024
spot_img

വീട്ടിൽ ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; അക്രമിയെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ പോലീസ് ശ്രമം

കോഴിക്കോട് : ജില്ലയിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന യുവാവിനെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി കുത്തിപ്പരിക്കേൽപ്പിച്ചു . കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ലിജീഷിന് കൈയ്ക്കാണ് പരിക്കേറ്റത്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.ലിജീഷ് ക്വാറന്റീനില്‍ കഴിഞ്ഞ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അക്രമി ഉള്ളില്‍ കടക്കുകയും കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

അക്രമി മുഖംമൂടി ധരിച്ചിരുന്നു. തുടർന്ന് ലിജീഷിനെ കുത്തിയതിന് പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു. ശേഷം ലിജീഷ് തന്നെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച്‌ മുറിവ് തുന്നിക്കെട്ടിയ ശേഷം ലിജീഷിനെ വീണ്ടും ക്വാറന്റീനില്‍ അയച്ചു. വ്യാഴാഴ്ചയാണ് ഇയാൾ ബഹ്‌റൈനിൽ നിന്ന് എത്തിയത് . .

വടകര പോലീസാണ് സംഭവം അന്വേഷിക്കുന്നത്. എന്നാൽ , അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിക്കു നേരെയുളള വധശ്രമം എന്ന തരത്തിലാണ് ണ് കേസ് .

ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയെ ആക്രമിച്ചതിനാല്‍ അക്രമിയേയും കണ്ടെത്തി ക്വാറന്റീനിലാക്കേണ്ട സാഹചര്യമാണിപ്പോൾ ഉള്ളത് . ആയതിനാൽ എത്രയും പെട്ടെന്ന് അയാളെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത് . തുടര്‍ന്നായിരിക്കും നിയമനടപടികള്‍.

Related Articles

Latest Articles