Friday, October 9, 2026

ശബരിമല തിരുവുത്സവം: ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല

ശബരിമല: ശബരിമല തിരുവുത്സവം ഈ മാസം 29ന് കൊടിയേറ്റോട് കൂടി ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. പത്തനംതിട്ട ജില്ലയില്‍ 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് ദേവസ്വം ബോര്‍ഡ്‌ അറിയിച്ചു.

ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. ഏപ്രില്‍ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. എല്ലാ ഭക്ത ജനങ്ങളോടും സഹകരിക്കുവാന്‍ ദേവസ്വം ബോര്‍ഡ്‌ അഭ്യര്‍ത്ഥിച്ചു.

Related Articles

Latest Articles