Sunday, April 28, 2024
spot_img

സംവിധായകൻ മണി രത്നത്തിൻ്റെ മകൻ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം : സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകന്‍ നന്ദന്‍ സെല്‍ഫ് ഐസൊലേഷനില്‍. നടി സുഹാസിനി തന്നെയാണ് ഇത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച്‌ 18ന് ലണ്ടനില്‍നിന്നും മടങ്ങിയെത്തിയതാണ് തന്റെ മകന്‍ നന്ദനെന്നും പ്രത്യേകിച്ച്‌ രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും കൊറോണ വൈറസ് ബാധയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിച്ച്‌ ഐസൊലേഷനില്‍ കഴികയാണെന്നുമാണ് താരം കുറിപ്പില്‍ പറഞ്ഞത്.

ഇന്ന് അഞ്ചാം ദിവസം ആകുകയാണ്. താന്‍ അവനെ ഒരു ഗ്ലാസ് വിന്‍ഡോയിലൂടെയാണ് കാണുന്നത്, സംസാരിക്കുന്നത് ഫോണിലൂടേയും. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വച്ചുകൊടുക്കുകയാണ്. അവന്‍ അകലെയായി അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഇടുന്നു, ഞങ്ങള്‍ അത് അലക്കും മുന്‍പ് തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച്‌ വൃത്തിയായി കഴുകുന്നുണ്ട്.അവന് വൈറസ് ഇല്ലെന്ന് ഓര്‍ക്കണം, പക്ഷേ അവന്‍ യൂറോപ്പില്‍ യാത്ര ചെയ്ത് വന്നതാണ്. നമുക്കെല്ലാവര്‍ക്കും വൈറസ് ഉള്ളതുപോലെ പെരുമാറണം, ആരോഗ്യത്തോടെയും സുരക്ഷിതമായുമൊക്കെ തുടരാന്‍ അത് ആവശ്യമാണ്,’ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി കുറിച്ചിരിക്കുകയാണ്.

Related Articles

Latest Articles