Tuesday, May 14, 2024
spot_img

കാസർഗോഡ്, കാര്യങ്ങൾ കൈവിടുമോ?

കാസര്‍കോട് :ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയതോടെ ജില്ല അതീവ ജാഗ്രതയില്‍. കോവിഡ് 19 സ്ഥിരീകരിച്ച 2 വയസ്സുള്ള കുട്ടിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്‌അറിയിച്ചു.

ജില്ലയില്‍ 14 കോവിഡ് 19 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് കാസര്‍കോട്. ജില്ലയില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം നിരത്തിലിറങ്ങിയില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞു കിടന്നു. നിരത്തിലിറങ്ങിയത് ഒറ്റപ്പെട്ട ചരക്കുവാഹനങ്ങളും ഏതാനും കാല്‍നടയാത്രക്കാരും മാത്രം. ഉപ്പളയിലെ 24 കാരന്‍, കുഡ് ലുവിലെ 32കാരന്‍, പൂച്ചക്കാട്ടേ 25കാരന്‍, മൊഗ്രാലിലെ 56കാരന്‍, കളനാട്ടെ 27കാരന്‍, തളങ്കരയിലെ 54കാരന്‍, എന്നിവര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്.6 പേരും ദുബായില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് എത്തിയവരാണ്.

Related Articles

Latest Articles