Saturday, October 10, 2026

സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എല്‍സി, പ്ലസ് ടു അടക്കമുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കാനാണ് തീരുമാനം. സര്‍വ്വകലാശാല പരീക്ഷകളും മാറ്റി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. ഇനി മൂന്ന് പരീക്ഷകള്‍ മാത്രമാണ് എസ്എസ്എല്‍എസി, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ നടക്കാനുണ്ടായിരുന്നത്.

ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളുമായി പരീക്ഷ തുടരാനാണ് ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം കൂടുതല്‍ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇതിന് പിന്നാലെയാണ് പരീക്ഷകള്‍ മാറ്റുള്ള നിര്‍ണ്ണായക തീരുമാനം എടുത്തത്.

സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചിരിക്കുന്നത്.

Related Articles

Latest Articles