Tuesday, November 10, 2026

സഖാക്കന്മാർ കോടികൾ വെട്ടിക്കുന്നു, ഇനിസമയം കുറവല്ലേ ?

തിരുവനന്തപുരം : പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍  വനം പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്ന്   കളിമണ്‍  ഖനനത്തിലൂടെ കോടികളുടെ അഴിമതി നടത്താൻ നീക്കം .  സി പിഎം നേതാവ് ചെയര്‍മാനായ  കേരളാ മിനറല്‍  ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് കോടികളുടെ കളിമണ്ണ് ഖനനം നടക്കാന്‍  പോകുന്നത്.

2006 ലാണ്  514 ഏക്കര്‍ വരുന്ന  പ്രസ്തുത ഭൂമി  ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ട വികസനമായ ടെക്‌നോസിറ്റിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത്.  അന്ന് ടെക്‌നോസിറ്റി വേണ്ട എന്ന മുദ്രാവക്യാവുമായി  ഭൂമി ഏറ്റെടുക്കലിനെതിരെ ഡി വൈ എഫ് ഐ രംഗത്ത് വന്നിരുന്നു.
അതേ ഭൂമിയാലണ് കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്ന  കളിമണ്‍ ഖനനത്തിനായി നീക്കം നടക്കുന്നത്.  മംഗലാപുരത്തും സമീപപ്രദേശങ്ങളിലും ഉള്ള കളിമണ്‍ ഖനനം നിര്‍ത്തി വയ്കണമെന്ന സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ്   ഈ  വിവാദ നീക്കം.

Related Articles

Latest Articles