ദില്ലി: ലോകത്ത് പടര്‍ന്നുപിടിച്ച കോവിഡ് വൈറസിൻ്റെ വ്യാപനം തടയാനുള്ള പ്രധാന മാര്‍ഗമായ സാമൂഹിക അകലം പാലിക്കുന്നതിൻ്റെ പ്രധാന്യം വ്യക്തമാക്കി ലോഗോകള്‍ താല്‍ക്കാലികമായി മാറ്റി രൂപകല്‍പ്പന ചെയ്ത് പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍. ഒൗഡി, മെര്‍സിഡിസ് ബെന്‍സ്, ഹ്യൂണ്ടായ്, ഫോക്സ്വാഗണ് തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ലോഗോകള്‍ മാറ്റി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘വീട്ടിലിരിക്കുക, അകലം പാലിക്കുക, ആരോഗ്യത്തോടെയിരിക്കുക, പരസ്പരം പിന്തുണക്കുക എന്ന സന്ദേശത്തോടെയാണ് ഔഡി ലോഗോയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഔഡിയുടെ നാലു വളയങ്ങള്‍ ചേര്‍ത്തുവെച്ച ലോഗോ പരസ്പരം അകലം പാലിച്ചുവെച്ചാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഫോക്സ്വാഗന്‍െറ V, W എന്നിവ ചേര്‍ന്നിരുന്ന ലോഗോ മാറ്റി പകരം ഈ രണ്ടു അക്ഷരങ്ങളും തമ്മിലുള്ള വിടവ് വര്‍ധിപ്പിച്ചാണ് ലോഗോ പുറത്തിറക്കിയത്. സാമൂഹിക അകലം പാലിച്ചതിന് നന്ദി എന്ന കുറിപ്പും ഇതിനോടൊപ്പമുണ്ട്. ഹ്യൂണ്ടായ് വളയത്തിനകത്ത് ഇംഗ്ലീഷ് അക്ഷരം ‘എച്ച്’ എന്നെഴുതിയ ലോഗോ ആയിരുന്നു. എന്നാല്‍ എച്ച് ലോഗോ വിഭജിച്ച് പരസ്പരം കൈ ഉയര്‍ത്തി നില്‍ക്കുന്ന രീതിയാക്കി മാറ്റി.മെര്‍സിഡിസ് ബെന്‍സിന്‍െറ ആദ്യ ലോഗോ ഒരു വളയത്തിനകത്ത് മൂന്നു പോയിന്‍റുള്ള നക്ഷത്രമായിരുന്നു. അതു മാറ്റി വളയത്തിനെ അകലം പാലിച്ച് നിര്‍ത്തിയാണ് പുതിയ ലോഗോ പുറത്തിറക്കിയത്.

