Sunday, May 5, 2024
spot_img

സുവർണ ലിപികളിൽ എഴുതപ്പെടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ;ഇന്ന് പോർചുഗലിനായി ബൂട്ട് കെട്ടിയാൽ തിരുത്തപ്പെടുന്നത് ലോകറെക്കോർഡ്

ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുകയാണ്. അതേസമയം,സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോർഡാണ്. ഇന്ന് രാത്രി ലിച്ച്ടെൻസ്റ്റെയിനെതിരെ പോർച്ചുഗൽ 2024 യൂറോ കപ്പിന്റെ യോഗ്യത റൗണ്ടിൽ ഇറങ്ങുകയാണ്. ഇന്നത്തെ മത്സരത്തിൽ കൂടി ഇറങ്ങിയാൽ പോർച്ചുഗലിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങളിൽ ബൂട്ട് കെട്ടുന്ന താരമെന്ന റെക്കോർഡ് കൂടി റൊണാൾഡോയുടെ പേരിൽ എഴുതപ്പെടും.

പോർച്ചുഗലിന് വേണ്ടി 196 മത്സരങ്ങളിൽ റൊണാൾഡോ ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവിൽ പോർചുഗലിനായി ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. 118 ഗോളുകളാണ് റൊണാൾഡോ പോർചുഗലിനായി നേടിയിട്ടുള്ളത്.

Related Articles

Latest Articles