Saturday, October 17, 2026

സർക്കാർ നന്നായി പ്രവർത്തിക്കുമ്പോൾ വിമർശിക്കുന്നത് ശരിയല്ല: ചെന്നിത്തലക്കെതിരെ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്ന രീതി ശരിയല്ല.

രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്. പ്രതിപക്ഷം കടമ മറക്കുകയാണ്. രാവിലെ എണീറ്റ് എല്ലാത്തിനെയും വിമര്‍ശിക്കുന്നതിന് പകരം ക്രിയാത്മകമായ സമീപനമാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടാകേണ്ടതെന്നും കെ..സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles