Saturday, October 17, 2026

ഹിന്ദി ടെലിവിഷൻ താരം സമീർ ശർമ്മ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

മുംബൈ: പ്രശസ്ത മോഡലും ഹിന്ദി ടെലിവിഷന്‍ താരവുമായ സമീർ ശർമ്മയെ (44 ) ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . സ്റ്റാർ പ്ലസിലെ ‘യെ റിഷ്ദ ഹെ പ്യാര്‍ കാ’ എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു ഇദ്ദേഹം.

ബുധനാഴ്ച രാത്രി വൈകിയാണ് മൃതദേഹം കാണപ്പെട്ടതെന്നും സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും മലാഡ് പൊലീസ് അറിയിച്ചു. അതേസമയം മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. നടന്റെ ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

മലാഡിലെ പടിഞ്ഞാറ് ഭാഗത്തുള്ള അഹിന്‍സ മാര്‍ഗിലെ നേഹ സിഎച്ച്‌എസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നടന്‍ താമസിച്ചിരുന്നത്, ബുധനാഴ്ച രാത്രി സെക്യൂരിറ്റി ജീവനക്കാരനാണ് അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ സമീറിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Latest Articles