Friday, May 17, 2024
spot_img

1. കോടികളുടെ ചാരിറ്റിയിൽ സംശയവുമായി ഹൈക്കോടതി 2. യൂപിയിൽ ഇന്നും ഒരു കൊടും ക്രിമിനലിനെ പോലീസ് വെടിവെച്ച് കൊന്നു | OTTAPRADHAKSHINAM

ഇനി നന്മമരങ്ങൾക്ക് രക്ഷയില്ല. ചാരിറ്റിയുടെ പേര് പറഞ്ഞ ആർക്കും പണംപിരിക്കാമെന്ന സ്ഥിതി ഇനി ഉണ്ടാവില്ല. വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ് കോടതി. ഇപ്പോഴിതാ ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്രൗഡ് ഫണ്ടിങ്ങിനായി അഭ്യര്‍ത്ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. വിഷയത്തിൽ ശക്തമായ ഇടപെടലും ശ്രദ്ധയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു കോടതി കർശന നിർദേശം നൽകിയിരിക്കുകയാണ്.

അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കപ്പെടണം. ആര്‍ക്കും പണം പിരിക്കാവുന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ക്രൗഡ് ഫണ്ടിങ്ങിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം. ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
പെരുമ്പാവൂർ സ്വദേശി പ്രവീണിന്‍റെ മൂന്നു വയസ്സുകാരിയായ മകൾ ഗൗരി ലക്ഷ്മി ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles