Thursday, May 2, 2024
spot_img

100% ഉത്തരവാദിത്വവും തൃണമൂൽ പാർട്ടിക്ക് ! ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് പൂർണമായും സർക്കാരിന്റെ കഴിവുകേട് ; സന്ദേശ്ഖലി വിഷയത്തിൽ ബം​ഗാൾ സർക്കാരിനെ കുടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത : സന്ദേശ്ഖലി വിഷയത്തിൽ ബം​ഗാൾ സർക്കാരിനെ കുടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് പൂർണമായും സർക്കാരിന്റെ കഴിവുകേടാണെന്നും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഭരിക്കുന്ന സർക്കാരിനാണെന്നും കോടതി വ്യക്തമാക്കി. സന്ദേശ്ഖലി ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സന്ദേശ്ഖലിയിൽ സംഭവിച്ചത് തീർത്തും അപമാനകരമായ കാര്യമാണ്. അവിടെയുണ്ടായ പ്രശ്നങ്ങളുടെ ധാർമിക ഉത്തരവാദിത്വം ജില്ലാ ഭരണകൂടവും സർക്കാരുമാണ് ഏറ്റെടുക്കേണ്ടത്. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് കൈകാര്യം ചെയ്യേണ്ടത് ഭരിക്കുന്ന പാർട്ടിയുടെ ചുമതലയാണ്. 100 ശതമാനം ഉത്തരവാദിത്വവും ഭരണകക്ഷിക്കാണുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, കേസിൽ ഷെയ്ഖ് ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകനെയും കോടതി വിമർശിച്ചു. ജാമ്യാപേക്ഷ തീർപ്പാക്കാത്തതിനാൽ ഒളിവിൽ പോകാൻ ആവശ്യപ്പെട്ടത് താനാണെന്ന് ഷെയ്ഖ് ഷാജഹാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

Related Articles

Latest Articles