Saturday, October 17, 2026

1,000 രൂപയുടെ സര്‍ക്കാര്‍ കിറ്റ് തട്ടിപ്പെന്ന് ബിജെപി

തിരുവനന്തപുരം: ഇന്നു മുതല്‍ സര്‍ക്കാരിന്റെ സൗജന്യകിറ്റ് റേഷന്‍ കടകള്‍ വഴി ലഭിക്കുമെന്നു പറഞ്ഞിട്ട് ഒരിടത്തും എത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

1,000 രൂപയുടെ കിറ്റാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ 700 രൂപയില്‍ കൂടുതല്‍ ഇതിനാകില്ല. കിറ്റിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജനങ്ങള്‍ റേഷന്‍ വാങ്ങുന്നത് പല കടകളില്‍ നിന്നാണ്. കുറെയാളുകള്‍ സ്ഥലത്തില്ലാത്തവരുണ്ട്. അവരുടെ പേരില്‍ കിറ്റു വന്നാല്‍ അത് എങ്ങോട്ടാണ് പോകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കമ്യൂണിറ്റി കിച്ചണെക്കുറിച്ച് പലയിടത്തു നിന്നും വ്യാപക പരാതികളുണ്ട്. കിച്ചണ്‍ നടത്തണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണം. അതൊരിടത്തും നടക്കുന്നില്ല അതുകൊണ്ടു തന്നെ പലയിടത്തും കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Related Articles

Latest Articles