സെക്കന്തരാബാദ്: തെലങ്കാനയിൽ വൻ തീപിടിത്തം(11 Killed in Massive Fire At Timber Godown in Telangana’s Secunderabad). സെക്കന്തരാബാദിലെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 11 തൊഴിലാളികൾ മരിച്ചു. ഗോഡൗണിലെ തൊഴിലാളികളായ ബീഹാർ സ്വദേശികളാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്.
സംഭവസ്ഥലത്ത് അഗ്‌നിശമനസേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ പേർ മരിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. അതേസമയം അഗ്നിബാധയെത്തുടര്‍ന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. തീപിടുത്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഗാന്ധി നഗര്‍ പോലീസ് ഓഫീസര്‍ മോഹന്‍ റാവു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

