Friday, April 26, 2024
spot_img

രാഷ്ട്രപതി പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു! സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് പത്ത് ഉദ്യോഗസ്ഥർക്ക് മെഡലുകൾ, എഡിജിപി മനോജ് എബ്രഹാമുൾപ്പെടെ കേരളത്തിൽ നിന്ന് 12 പേർ

ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും എഡിജിപി മനോജ് എബ്രഹാം ഉൾപ്പെടെ 12 ഉദ്യോഗസ്ഥർ മെഡലിന് അർഹരായി. വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹരായത് രണ്ടു പേരാണ്. ഈ വിഭാഗത്തിലുള്ളത് എഡിജിപി മനോജ് എബ്രഹാം, എസിപി ബിജു ജോർജ് എന്നിവരാണ്.

സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് പത്ത് Indiaദ്യോഗസ്ഥർക്കാണ് മെഡൽ ലഭിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണർ വി യു കുര്യാക്കോസ്, എസ്പി പി.എ മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്റ് ഡയറക്ടർ ടി.കെ സുബ്രഹ്മണ്യൻ, എസ്പി പി.സി സജീവൻ, അസിസ്റ്റന്റ് കമ്മിഷണർ കെ.കെ സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാർ വേലായുധൻ നായർ, അസിസ്റ്റന്റ് കമ്മിഷണർ ടി.പി പ്രേമരാജൻ, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുൽ റഹീം അലി കുഞ്ഞ്, അസിസ്റ്റനന്റ് കമ്മിഷണർ രാജു കുഞ്ചൻ വെളിക്കകത്ത്, ആംഡ് പോലീസ് ഇൻസ്പെക്ടർ എം.കെ ഹരിപ്രസാദ് എന്നിവരാണ് മെഡൽ നേടിയത്.

ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്. ഇതിൽ ഏറ്റവും കൂടുതൽ പേർ സിആർപിഎഫിൽ നിന്നാണ്. 171 പേരാണ് സിആർപിഎഫിൽ നിന്ന് മെഡൽ കരസ്ഥമാക്കിയത്.

Related Articles

Latest Articles