Sunday, May 5, 2024
spot_img

ദേശീയ പതാകയെ വീണ്ടും അപമാനിച്ച് സിപിഎം; റേഷൻ കടയിൽ പതാക കെട്ടിയത് തലതിരിഞ്ഞ്, ഇതിൽ ഞെട്ടാനില്ലെന്ന് സോഷ്യൽ മീഡിയ

പാലക്കാട്: ദേശീയ പതാകയെ വീണ്ടും അപമാനിച്ച് സിപിഎം. സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള റേഷൻ കടയിൽ ത്രിവർണ പതാക തലതിരിച്ച് കെട്ടുകയായിരുന്നു. തരൂർ നെച്ചൂരിലാണ് സംഭവം. അഞ്ചാം വാർഡ് മെമ്പർ സന്തോഷിന്റെ പേരിലുള്ള റേഷൻ കടയിലാണ് സംഭവം.

ഹർ ഘർ തിരംഗ അനുബന്ധിച്ചാണ് റേഷൻ കടയിൽ പതാക സ്ഥാപിച്ചത്. എന്നാൽ ദേശീയപതാക കെട്ടിയത് തിരിഞ്ഞു പോയി. സംഭവം കണ്ട ചിലർ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

മനപ്പൂർവ്വമാണ് ഇത്തരത്തിൽ തലകീഴായി ദേശീയ പതാക കെട്ടിയത് എന്നാണ് ഉയരുന്ന ആക്ഷേപം. പതാക കെട്ടുമ്പോൾ തന്നെ തലതിരിഞ്ഞ കാര്യം മനസ്സിലാകും. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും തലതിരിഞ്ഞുതന്നെ കെട്ടുകയായിരുന്നു. ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നിരുന്നു.

Related Articles

Latest Articles