Saturday, April 27, 2024
spot_img

ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും അവിടെ നിക്കട്ടേ…ബ്ലൂ ടീ എന്താണെന്നറിയാമോ ? ​ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഇവൻ കേമൻ

എല്ലാവർക്കും അറിയുന്നവയാണ് ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും. എല്ലാവരും ഇതുരണ്ടും കുടിച്ചിട്ടുമുണ്ടാകും. എന്നാല്‍ ബ്ലൂ ടീയെ കുറിച്ച് അധികമാർക്കും അറിയില്ല. പൊതുവേ ആര്‍ക്കും അത്ര പരിചയമില്ലാത്ത ബ്ലൂ ടീയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ശംഖുപുഷ്പം കൊണ്ടുണ്ടാക്കുന്ന ചായയാണ് ബ്ലൂ ടീ എന്ന് വിളിക്കുന്നത്.

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിൽ കേമനാണ് ബ്ലൂ ടീ. ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും ഇത് സഹായിക്കും.

അകാല വാര്‍ദ്ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും. ഒപ്പം ആന്റി ഓക്‌സിഡന്റുകള്‍ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളുമാണ് ഇത് പ്രദാനം ചെയ്യുന്നത്.

ക്യാന്‍സര്‍ രോഗവും, കീമോയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ തീവ്രതയും കുറയ്ക്കാന്‍ ബ്ലൂ ടി സഹായിക്കും. വിഷാദ രോഗങ്ങളെ ചെറുക്കാനുള്ള ശേഷി ബ്ലൂ ടീയ്ക്കുണ്ട്. നീല നിറത്തിളുള്ള ഈ ചായയില്‍ കഫീനില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ ഈ ബ്ലൂ ടീയ്ക്ക് സാധിക്കും.

Related Articles

Latest Articles