Monday, May 6, 2024
spot_img

കോട്ടയത്ത് 12 തെരുവ് നായകൾ ചത്ത നിലയിൽ; വിഷം കൊടുത്ത് കൊന്നെന്ന് പ്രാഥമിക നിഗമനം; വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ കുഴിയെടുത്ത് മറവ് ചെയ്ത് നാട്ടുകാർ

കോട്ടയം: കേരളത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആണ് സംഭവം. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

പ്രദേശത്ത് നിരന്തരമായി തെരുവുനായകളുടെ ശല്യം ഉണ്ടായിരുന്നെന്ന് നാട്ടുകാർ അറിയിച്ചു. അതുകൊണ്ട് തന്നെ ഇത്രയും നായകൾ ചത്തൊടുങ്ങിയത് ഉപകാരമാണെന്നാണ് പ്രദേശവാസികളുടെ പ്രതികരണം. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നോ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ നടത്തണമെന്നോ പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടില്ല.

Related Articles

Latest Articles