Monday, May 13, 2024
spot_img

12 ഇയേഴ്സ്സ് ഓഫ് ടുഗെതർനെസ്സ് !!വിവാഹ വാർഷികത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് മുഹമ്മദ് കൈഫ്

മുംബൈ : തന്റെ 12–ാം വിവാഹ വാർഷികം ആഘോഷിച്ച് തകർപ്പൻ ക്യാച്ചുകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും ഭാര്യ പൂജ കൈഫും. ഭാര്യയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രവും വിവാഹ വാർഷികത്തിനോടനുബന്ധിച്ച് മുഹമ്മദ് കൈഫ് ആരാധകർക്കായി ട്വീറ്റ് ചെയ്തു. താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ള പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

നാല് വർഷത്തെ പ്രണയത്തിന് ശേഷം 2011 മാർച്ച് 26നായിരുന്നു മുഹമ്മദ് കൈഫും പൂജയും വിവാഹിതരായത്. 2007ലാണ് ഈ പ്രണയ ജോഡികൾ ആദ്യം കണ്ടുമുട്ടുന്നത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഈ സമയത്ത് പൂജ.

2018 ജൂലൈയിലാണ് കൈഫ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. ഏകദിനത്തിൽ ഇന്ത്യയ്ക്കായി 125 ഏകദിന മത്സരങ്ങളും 13 ടെസ്റ്റ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. നിലവിൽ ഐപിഎൽ ടീമായ ഡൽഹി കാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചാണ് കൈഫ്.

Related Articles

Latest Articles