Friday, May 17, 2024
spot_img

പത്രസമ്മേളനത്തിൽ ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ അപമാനിച്ചു; രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്

രാഹുൽ ഗാന്ധി ശനിയാഴ്ച രാവിലെ പാർട്ടി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെ മാദ്ധ്യമ പ്രവർത്തകനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപമാനിച്ച സംഭവത്തെ മുംബൈ പ്രസ് ക്ലബ് ശക്തമായി അപലപിച്ചു. പാർലമെന്റ് അംഗമെന്ന നിലയിൽ തന്റെ അയോഗ്യതയെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതോടെയാണ് രാഹുൽ ഗാന്ധി മാദ്ധ്യമ പ്രവർത്തകനെ അപമാനിച്ചത്. , “ബിജെപി പ്രവർത്തകൻ” എന്നാണ് രാഹുൽ ഗാന്ധി മാദ്ധ്യമപ്രവർത്തകനെ വിളിച്ചത്. “നിങ്ങൾ എന്തിനാണ് നേരിട്ട് ബിജെപിയിൽ പ്രവർത്തിക്കുന്നത്? നിങ്ങൾക്ക് ബി.ജെ.പിയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പിന്നെ ബി.ജെ.പി ബാഡ്ജ് ധരിക്കൂ.. പത്രക്കാരനായി അഭിനയിക്കരുത് … എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രോശം.

ചോദ്യങ്ങൾക്ക് മാന്യതയോടെയും മര്യാദയോടെയും ഉത്തരം നൽകേണ്ടത് പത്രസമ്മേളനങ്ങൾ വിളിക്കുകയും മാദ്ധ്യമപ്രവർത്തകരുമായി ഇടപഴകുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ കടമയാണെന്നും രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നിന്റെ നേതാവെന്ന നിലയിൽ ജനാധിപത്യത്തിന്റെ നാലാമത്തെ തൂൺ ആയി കണക്കാക്കുന്ന മാദ്ധ്യമങ്ങളുടെ അന്തസ്സ് മാനിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടു എന്നത് ഖേദകരമാണെന്നും മുംബൈ പ്രസ് ക്ലബ് വ്യക്തമാക്കി.

രാഹുൽ ഗാന്ധി തന്റെ ആരോപണങ്ങളിൽ തിരുത്തൽ വരുത്തുകയും മാദ്ധ്യമ പ്രവർത്തകനോട് മാപ്പ് പറയുകയും ചെയ്യണമെന്ന് മുംബൈ പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

Related Articles

Latest Articles