Tuesday, May 14, 2024
spot_img

വാഗമണ്ണിൽ ഓഫ് റോഡ് റൈഡിൽ പങ്കെടുത്തു: ജോജുവിനെതിരെ കേസ് എടുക്കണം; കെ.എസ്.യുവിന്‍റെ പരാതി

വാഗമൺ: കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത സിനിമ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ഇവർക്കെതിരെ കേസെടുക്കണമെന്നാവിശ്യവുമായി ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്.

അതേസമയം വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. മാത്രമല്ല കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുള്ള ഭൂമിയിൽ, നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത് പ്ലാന്‍റേഷന്‍ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ ടോണി തോമസ് ആരോപിച്ചു.

വാഗമണ്‍ എംഎംജെ എസ്റ്റേറ്റില്‍ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ട ഓഫ് റോഡ് മത്സരത്തിലാണ് തന്‍റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തത്. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത്. തുടർന്ന് ജോജു ഓഫ് റോഡ് ട്രാക്കിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

 

Related Articles

Latest Articles