Friday, May 17, 2024
spot_img

അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും ശരീരത്തിൽ 13 വെടിയുണ്ടകൾ;പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും ശരീരത്തിൽ 13 വെടിയുണ്ടകൾ പതിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതീഖ് അഹമ്മദിന്റെ ശരീരത്തിൽ നിന്നും 9 വെടിയുണ്ടകളാണ് കണ്ടെത്തിയത്. അതീഖിന്റെ കഴുത്തിലും തലയിലുമാണ് വെടിയേറ്റത്.

അഞ്ചംഗ ഡോക്ടർമാരാണ് ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടത്തിയത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റത്. മറ്റ് 8 എണ്ണം കഴുത്തിലും നെഞ്ചിലും പുറത്തുമാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നു. അഷ്റഫിന്റെ ശരീരത്തിൽ നിന്നും 4 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റത്. മാധ്യമപ്രവർത്തകരുടെ ക്യാമറയ്ക്കു മുന്നിൽ വച്ചാണ് അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും കൊല്ലപ്പെട്ടത്. നിലത്തുവീണ ഇരുവർക്കും നേരെ അക്രമികൾ നിർത്താതെ വെടിവയ്ക്കുകയായിരുന്നു.

Related Articles

Latest Articles