Friday, September 25, 2026

ഫ്‌ളാറ്റിന്റെ 13-ാം നിലയിൽ നിന്ന് വീണ് 15 കാരി മരിച്ചു; ആത്മഹത്യയെന്ന് സംശയം

കോട്ടയം: ഫ്‌ളാറ്റിൽ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലാണ് സംഭവം. ഫ്‌ളാറ്റിന്റെ 13-ാം നിലയിൽ നിന്നാണ് പതിനഞ്ചുകാരി റിയ മാത്യു വീണ് മരിച്ചത്. പള്ളിക്കുടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു റിയ.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.

സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയ വീണ് സമയത്ത് സുരക്ഷാ ജീവനക്കാർ ഇക്കാര്യം അറിഞ്ഞില്ല. വൈകിയാണ് റിയ താഴെ വീണ് കിടക്കുന്നത് ഇവർ കണ്ടത്. മകളെ തിരഞ്ഞ് വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വീണ് മരിച്ച കാര്യം പുറത്തറിഞ്ഞത്.

Related Articles

Latest Articles