Monday, April 29, 2024
spot_img

16 കാരിക്കെതിരെ കൂട്ടബലാത്സംഗം ; എട്ട് പേർ അറസ്റ്റിൽ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു

മഹാരാഷ്ട്ര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഡിസംബർ 16നും 17നും ഇടയ്ക്കുള്ള രാത്രിയിലാണ് ബലാത്സംഗം നടന്നത്. ആളൊഴിഞ്ഞ ബംഗ്ലാവിൽവച്ചാണ് പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് ബീച്ചിൽ കൊണ്ടുപോയും പീഡിപ്പിച്ചിരുന്നു .

ഡിസംബർ 16 നും 17നും രാത്രി 8 മണി മുതൽ രാവിലെ 10 മണി വരെ പ്രതികൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി രേഖാമൂലം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ മാഹിം ഗ്രാമത്തിലെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയി ആവർത്തിച്ച് ബലാത്സംഗം ചെയ്തെന്നു പരാതിയിൽ പറയുന്നുണ്ട് .

എല്ലാ പ്രതികൾക്കെതിരെയും കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പാൽഘർ ജില്ലയിലെ സത്പതി റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 8 പ്രതികളെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

Related Articles

Latest Articles