Wednesday, October 28, 2026

ഒറ്റ പന്തിൽ വഴങ്ങിയത് 18 റൺസ്!!നാണംകെട്ട് തമിഴ്നാട് പ്രീമിയർ ലീഗിലെ വിക്കറ്റ് വേട്ടക്കാരൻ

ചെന്നൈ : ഒരു പന്തില്‍ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരമെന്ന റെക്കോർഡുമായി തമിഴ്നാട് പ്രീമിയർ ലീഗ്. ഇന്നലെ നടന്ന ചെപ്പോക് സൂപ്പർ ഗില്ലീസ്– സേലം സ്പാർട്ടൻസ് മത്സരത്തിലെ 20–ാം ഓവറിലെ അവസാന പന്താണ് സംഭവബഹുലമായി മാറിയത് 18 റൺസാണ് ഈ പന്ത് പൂർത്തിയാക്കിയപ്പോൾ പിറന്നത്. സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള സ്പാർട്ടൻസ് ക്യാപ്റ്റൻ അഭിഷേക് തൻവാറാണ് ഇത്രയും റൺസ് വഴങ്ങിയതെന്നതാണ് മറ്റൊരു പ്രത്യേകത.

അവസാന ഓവറിൽ 26 റൺസ് അഭിഷേക് വഴങ്ങിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന വമ്പൻ സ്കോറിലേക്ക് ചെപ്പോക്ക് സൂപ്പർ ഗില്ലീസ് എത്തി. അഭിഷേക് എറിഞ്ഞ അവസാന ഓവറിന്റെ അവസാന പന്ത് നോബോൾ ആവുകയും ചെപ്പോക്ക് ബാറ്റർ ബോൾഡായതോടെയാണു സംഭവങ്ങളുടെ തുടക്കം. അടുത്ത നോ ബോളിൽ ചെന്നൈ താരം സിക്സർ പറത്തി. തുടർന്ന് മറ്റൊരു നോ ബോൾ കൂടി എറിഞ്ഞു. അടുത്ത പന്ത് വൈഡായിരുന്നു. പിന്നീട് ശരിയായി എറിഞ്ഞ അവസാന പന്തിൽ ചെപ്പോക്ക് ബാറ്റർ ഒരു സിക്സ് കൂടി പറത്തി. ഇതോടെ ഒരു പന്തെറിയാൻ ആകെ വഴങ്ങിയത് 18 റൺസ്. മത്സരത്തിൽ സ്പാർട്ടൻ‌സ് വലിയ മാർജിനിൽ തോൽക്കുകയും ചെയ്തു. മറുപടി ബാറ്റിങ്ങിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സ്പാർട്ടന്‍സിനു കഴിഞ്ഞുള്ളു.

Related Articles

Latest Articles