Saturday, May 4, 2024
spot_img

ആരാധനയോടെ…! മത്സരത്തിനിടെ ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് പതിനെട്ട്കാരൻ,അറസ്റ്റ് ചെയ്ത് ചൈനീസ് പോലീസ്

മത്സരത്തിനിടെ ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച പതിനെട്ട് കാരനെ അറസ്റ്റ് ചെയ്ത് ചൈനീസ് പോലീസ്. അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ബീജിംഗില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് 18കാരന്‍ മെസ്സിയെ ഓടിച്ചെന്ന് കെട്ടിപിടിക്കുന്നത്.സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.ഗ്രൗണ്ടിലേക്ക് ഇറങ്ങിയ കുട്ടിക്ക് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനും കൈ നല്‍കാനും ഇയാള്‍ക്ക് കഴിഞ്ഞു.

പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഇയാള്‍ കാല്‍ വഴുതി നിലത്ത് വീണതോടെ ഉദ്യോഗസ്ഥരെത്തി ഗ്രൗണ്ടില്‍ നിന്ന് ഇയാളെ മാറ്റി.പിന്നീടാണ് ഇയാള്‍ 18കാരനാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ മെസ്സിയെ കെട്ടിപ്പിടിച്ച ആരാധകനോടൊപ്പം ഫോട്ടോയെടുക്കാന്‍ സഹ ആരാധകര്‍ തടിച്ചുകൂടി.

Related Articles

Latest Articles