Thursday, May 9, 2024
spot_img

ഇടുക്കിയിൽ പാറക്കുളത്തിൽ വീണ് 2 പേരക്കുട്ടികളും,
രക്ഷിക്കാനിറങ്ങിയ മുത്തശ്ശിയും മുങ്ങി മരിച്ചു

അടിമാലി : വീടിനടുത്തെ പാറക്കുളത്തിൽ വീണു മുത്തശ്ശിയും 2 പേരക്കുട്ടികളും മുങ്ങി മരിച്ചു. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകിട്ടാണ് നാലര മണിയോടെയായിരുന്നു അപകടം. കൊമ്പൊടിഞ്ഞാലിൽ ഇണ്ടിക്കുഴിയിൽ ബിനോയ്–ജാസ്മി ദമ്പതികളുടെ മക്കളായ ആൻമരിയ (9) അമയ (4), ജാസ്മിയുടെ അമ്മയായ എൽസമ്മ (50) എന്നിവരാണു മുങ്ങി മരിച്ചത്.

വൈകുന്നേരം കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു.കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൽസമ്മയും മുങ്ങിത്താഴ്ന്നത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles