Tuesday, September 29, 2026

60 മണിക്കൂര്‍ പിന്നിട്ടിട്ടും സുജിത്തിനെ രക്ഷിക്കാനായിട്ടില്ല; കാഠിന്യമേറിയ പാറ വെല്ലുവിളിയായി, രണ്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

കോയമ്പത്തൂര്‍: തി​രു​ച്ചി മ​ണ​പാ​റ ന​ടു​ക്കാ​ട്ടു​പ​ട്ടി ഗ്രാ​മ​ത്തി​ല്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ ര​ണ്ടു​വ​യ​സ്സു​കാ​ര​ന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സമാന്തര കിണര്‍ നിര്‍മിക്കുന്നതിന്​​ കാഠിന്യമേറിയ പാറ വെല്ലുവിളി സൃഷ്​ടിക്കുകയാണ്​. സമാന്തര കിണര്‍ നിര്‍മാണം നിലവില്‍ 61 അടി പിന്നിട്ടിട്ടുണ്ട്​. പാറയുടെ സാന്നിധ്യം മൂലം മന്ദഗതിയിലാണ്​ കിണര്‍ നിര്‍മാണം മുന്നോട്ട്​ പോകുന്നത്​.

അതേസമയം, കുട്ടിയെ രക്ഷിക്കാനുള്ള മറ്റ്​ സാധ്യതകള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്​. കൂടുതല്‍ ആധുനിക യന്ത്രങ്ങള്‍ സ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്​. പക്ഷേ, ഇത്​ എത്രത്തോളം യാഥാര്‍ഥ്യമാകുമെന്നതില്‍ ആശങ്ക നില നില്‍ക്കുന്നുണ്ട്​.

നേരത്തെ 88 അടി താഴ്​ചയിലുള്ള കുട്ടിയുടെ ബോധം നഷ്​ടപ്പെട്ടിരുന്നു.ഓക്​സിജന്‍ സിലിണ്ടറുമായി ഒരാള്‍ക്ക്​ കുട്ടിയുടെ അടുത്തെത്താന്‍ പാകത്തില്‍ ഒരു മീറ്റര്‍ വ്യാസത്തിലാണ്​ കുഴിയെടുക്കുന്നത്​. കാ​മ​റ​യി​ലൂ​ടെ കു​ട്ടി​യു​ടെ കൈ​ക​ള്‍ മാ​ത്ര​മാ​ണ്​ കാ​ണാ​നാ​വു​ന്ന​ത്. ഒാ​ക്​​സി​ജ​ന്‍ ക​ട​ത്തി​വി​ടു​ന്ന​ത്​ തു​ട​രു​ന്നു​ണ്ട്.

Related Articles

Latest Articles