Thursday, October 8, 2026

21രാഷ്ട്രിയ റൈഫിൾസ്: ധീരതയുടെ അഗ്നിജ്വാല അണയുകയില്ല

രാഷ്ട്രിയ റൈഫിളിന്റെ പുതിയ കമ്മാന്റിങ് ഓഫീസറായി കേണൽ ഗംഗാദീപ് സിംഗ് നിയമിതനാകും. കരസേനയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ രാഷ്ട്രിയ റൈഫിൾസിന്റെ നേതൃപദവി, കേണൽ ഗംഗാ ദീപ് സ്വമേധയാ ഏറ്റെടുക്കുകയായിരിന്നു. അദ്ദേഹത്തോടൊപ്പം ആറ് ഓഫീസർമാർ കൂടി സ്വമേധയാ ബറ്റാലിയന്റെ ഭാഗമാകും.

വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമയുടെ വിയോഗത്തിലൂടെ സൈനിക നീക്കങ്ങളിലും, തന്ത്രങ്ങളിലും പ്രമുഖമായ ഒരു നേത്വത്വത്തെയാണ് രാഷ്ട്രിയ റൈഫിൾസിന് നഷ്ടമായതെന്നും, അദേഹത്തിന്റെ പിൻഗാമിയായി എത്തുന്ന കേണൽ ഗംഗാദീപിനും അത് സാധിക്കുമെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ഡൽഹി മേഖലയിൽ സേവനം നടത്തി വരികയായിരുന്ന കേണൽ ഗംഗദീപ്, 21RR ന്റെ നേതൃത്വം ഏറ്റെടുക്കാൻ തയാറാണെന്ന് സേന ആസ്ഥാനത്തെ ഇന്നലെയാണ് അറിയിച്ചത്.

Related Articles

Latest Articles