Monday, May 6, 2024
spot_img

രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി; ഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യമെത്തി; കേന്ദ്രസർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി ജെ.പി നദ്ദ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. രാജ്യത്ത് വികസനം യാഥാർത്ഥ്യമായെന്നും സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ ബിജെപിക്കായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രകടനപത്രിക ‘സങ്കൽപ്പ് യാത്ര’ പുറത്തിറക്കുന്ന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

60,000 ഗ്രാമങ്ങളെ റോഡുകളുമായി ബന്ധിപ്പിച്ചെന്നും ഗ്രാമങ്ങളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ സേവനം എത്തുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിലൂടെ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സാധിച്ചു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്കനുസരിച്ച് രാജ്യത്ത് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവർ ഒരു ശതമാനത്തിൽ താഴെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ നരേന്ദ്രമോദിയാണ് പത്രിക പുറത്തിറക്കിയത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് നൽകിയാണ് പ്രധാനമന്ത്രി സങ്കൽപ്പ് പത്ര പുറത്തിറക്കിയത്.

Related Articles

Latest Articles