Tuesday, November 3, 2026

28 വർഷത്തെ സ്വപ്‍ന സമാന കരിയർ ! വിരമിക്കൽ പ്രഖ്യാപിച്ച് ഇറ്റാലിയൻ ഗോൾകീപ്പർ ബുഫോൺ

ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ബുഫോൺ ഫുട്ബോളിൽനിന്ന് വിരമിച്ചു. നീണ്ട 28 വർഷത്തെ സ്വപ്നതുല്യമായ കരിയറിന് വിരാമമിട്ടുകൊണ്ട് 45കാരനായ ബുഫോൺ ഇന്നാണ് തന്റെ തീരുമാനമറിയിച്ചത്. 2006ലെ ലോകകപ്പ് ജേതാക്കളായ ഇറ്റാലിൻ ടീമിൽ അംഗമായിരുന്ന ബുഫോൺ ക്ലബ് ഫുട്ബോളിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനൊപ്പം 10 സിരീസ് എ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ആരാധകരോട് വിട പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ബുഫോൺ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചു.

പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളിൽ കളി തുടങ്ങിയ ഇറ്റാലിയൻ ക്ലബ് പർമ എഫ്സിക്കു വേണ്ടിയാണ് ബുഫോൺ അവസാനമായി ബൂട്ട് കെട്ടിയത്. പരിക്കിനെത്തുടർന്ന് ഏറെ നാൾ വിശ്രമത്തിലായിരുന്ന ബുഫോൺ ഈയിടെയാണ് പർമയിലേക്ക് തിരിച്ചെത്തിയത്. ക്ലബുമായുള്ള താരത്തിന്റെ കരാർ അവസാനിച്ചിട്ടില്ല.

Related Articles

Latest Articles