Monday, May 6, 2024
spot_img

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. അനാവശ്യമായ ചർച്ചകൾക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിപ്പുനൽകി.

പഴനി ക്ഷേത്രത്തിൽ ഹൈന്ദവരല്ലാത്തവർ, നിരീശ്വരവാദികൾ തുടങ്ങിയവർക്ക് പ്രവേശനം നൽകിയിട്ടില്ല . എന്നാൽ, ഈയിടെ ഇതരമതത്തിൽപ്പെട്ട ചിലർ ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതായി ഹിന്ദുസംഘടനകളുടെ പരാതി ഉയർന്നതിനെത്തുടർന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബാനർ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിച്ചെങ്കിലും ഇവിടെനിന്ന് നീക്കി. ഇതിനെതിരേ പളനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി വീണ്ടും അറിയിപ്പ് പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി പഴനി സ്വദേശിയായ സെന്തിൽകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Latest Articles