Sunday, September 20, 2026

28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള; എന്‍ട്രികള്‍ ക്ഷണിച്ചതായി മന്ത്രി സജി ചെറിയാന്‍, സിനിമകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 11

തിരുവനന്തപുരം: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് രാജ്യാന്തര ചലച്ചിത്രമേള. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള്‍ ആഗസ്റ്റ് 11 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സിനിമകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 11 ആണ്.

2022 സെപ്റ്റംബര്‍ ഒന്നിനും 2023 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. iffk.in എന്ന വെബ്സൈറ്റ് മുഖേനയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിലേക്കാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്

Related Articles

Latest Articles