കേസരി ബ്രിഡ്ജിംഗ് സൗത്ത് സീരീസിലെ രണ്ടാം എഡിഷന് തിരുവനന്തപുരത്തെ ഹോട്ടൽ അപ്പോളോ ഡിമോറയിൽ വച്ച് ആഗസ്റ്റ് 29ന് നടത്താൻ തീരുമാനിച്ചു. ഇന്ന് നടന്ന കോർ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തിന്റെ സാംസ്കാരിക ഐക്യത്തിന് തീർത്ഥാടനങ്ങളും ടൂറിസവും എന്ന ആശയം മുന്നിർത്തി നടത്തുന്ന കോൺക്ലേവിൽ പ്രശസ്ത ചിന്തകന്മാരും കേന്ദ്രമന്ത്രിമാരും ഗവേഷകരും പങ്കെടുക്കും.
കോൺക്ലേവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 100 രൂപ ഫീസ് അടച്ച് https://pages.razorpay.com/kesari-nmc-tvpm എന്ന ലിങ്കിലൂടെ പ്രവേശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം.
കോൺക്ലേവിനായി സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.
മുൻ ഡിജിപി ഡോ. ടിപി.സെൻകുമാറാണ് സ്വാഗതസംഘത്തിന്റെ മുഖ്യരക്ഷാധികാരി. തത്വമയി ന്യൂസ് ചീഫ് എഡിറ്ററും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ രാജേഷ് ജി പിള്ളയെ സ്വാഗത കമ്മിറ്റിയുടെ വൈസ് ചെയർമാൻമാരിലൊരാളായി യോഗം തെരഞ്ഞെടുത്തു.

