Monday, May 6, 2024
spot_img

തൃണമൂല്‍ കോണ്‍ഗ്രസിലെ 38 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ?;പ്രത്യേക വാര്‍ത്താസമ്മേളനത്തിൽ വിവരങ്ങൾ പുറത്ത് വിട്ട് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ 38 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരില്‍ 21 പേര്‍ക്ക് താനുമായി നേരിട്ട് ബന്ധമുണ്ടെന്നും നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി.കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബ്രേക്കിംഗ് ന്യൂസ് എന്ന നിലയില്‍ തൃണമൂല്‍ എംഎല്‍എമാരുടെ കൂറുമാറ്റത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വന്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് ബിജെപി നടനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. ബിജെപിയുടെ ”മുസ്ലിം വിരുദ്ധ” പ്രതിച്ഛായയെക്കുറിച്ച് താരം പറഞ്ഞു, ”ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് താരങ്ങള്‍ മുസ്ലീങ്ങളാണ് – സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍. മുസ്‌ളിം വിരുദ്ധമെങ്കില്‍ അതെങ്ങനെ സാധ്യമാകും? 18 സംസ്ഥാനങ്ങളില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. ബി.ജെ.പി അവരെ വെറുക്കുകയോ ഹിന്ദുക്കള്‍ അവരെ സ്നേഹിക്കുന്നില്ലെങ്കിലോ അവരുടെ സിനിമകള്‍ എങ്ങനെയാണ് ഈ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ കളക്ഷന്‍ ഉണ്ടാക്കുക?” മിഥുന്‍ ചോദിച്ചു. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും എന്നെ സ്നേഹിക്കുന്നതുകൊണ്ടാണ് എനിക്ക് ഇന്നത്തെ നിലയിലെത്താനായത് . മിഥുന്‍ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു

Related Articles

Latest Articles