Monday, May 27, 2024
spot_img

ആനവണ്ടിയുടെ ഗ്രാമവണ്ടി പദ്ധതിക്ക് ജൂലൈ 29 ന് തുടക്കം; തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ സംസ്ഥാന തല ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ജൂലൈ 29 ന് തുടക്കം കുറിക്കും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന ഗ്രാമവണ്ടി രാവിലെ 9 മണിക്ക് ധനുവച്ചപുരം പഞ്ചായത്ത് ജംഗ്ഷനില്‍ വെച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ സംസ്ഥാന തല ഉദ്ഘാടനം ചെയ്യും. കെഎസ്ആര്‍ടിസി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസാണ് ഗ്രാമവണ്ടി പദ്ധതി.

ഉള്‍പ്രദേശങ്ങളിലേക്ക് ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സര്‍വ്വീസുകളാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആക്കി മാറ്റുന്നത്. ഈ സര്‍വ്വീസ് നടത്തുന്ന ഈ ബസുകള്‍ക്ക് ഡീസലോ, അതിന് വേണ്ടിയുളള തുകയോ മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിംഗ് സുരക്ഷ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനന്‍സ്, സ്‌പെയര്‍പാര്‍ട്‌സുകള്‍, ഇന്‍ഷ്വറന്‍സ് എന്നിവയുടെ ചെലവ് കെഎസ്ആര്‍ടിസിയും വഹിക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനാകും. സ്‌പോണ്‍സണ്‍ ചെയ്യുന്നവരുടെ പരസ്യങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

Related Articles

Latest Articles