Tuesday, May 7, 2024
spot_img

418 അടി ഉയരം! അട്ടാരി-വാഗാ അതിർത്തിയിൽ പാകിസ്ഥാൻ പതാകയ്‌ക്ക് മുകളിൽ ഉയർന്ന് പൊങ്ങി ഭാരതത്തിന്റെ ത്രിവർണ പതാക

ദില്ലി: പാകിസ്ഥാൻ പതാകയ്‌ക്ക് മുകളിൽ ഉയർന്ന് പൊങ്ങി ഭാരതത്തിന്റെ അഭിമാനമായി ത്രിവർണ പതാക. 418 അടി ഉയരമുള്ള ദേശീയ പതാക അട്ടാരി-വാഗാ അതിർത്തിയിലാണ് ഉയർന്നുപൊങ്ങിയത്. അമൃത്സറിൽ വെച്ച് നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി നിതിൻഗഡ്കരിയും പഞ്ചാബ് മുഖ്യമന്ത്രിയും ചേർന്ന് ഭാരതത്തിന്റെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക അനാവരണം ചെയ്തു.

”ഇന്ന് എന്റെ ജീവിതത്തിലെ ഒരു സുദിനമാണ്. ഞാൻ ആദ്യമായി അട്ടാരി-വാഗാ അതിർത്തിയിൽ എത്തിരിക്കുന്നു. ഇവിടെ ഏറ്റവും ഉയരം കൂടിയ ഭാരതത്തിന്റെ ത്രിവർണ പതാക സ്ഥാപിക്കാൻ സാധിച്ചു. തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള അവസരമായി ഞാൻ കാണുന്നു. എനിക്കും ഒരുപാട് സന്തോഷമുണ്ട്. അതിർത്തികൾ കാക്കുന്ന സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞാൻ നന്ദി അറിയിക്കുന്നു” എന്ന് നിതിൻ ഗഡ്കരി അറിയിച്ചു.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കുന്നതിനായി 3.5 കോടി രൂപയാണ് നിക്ഷേപിച്ചത്. അട്ടാരി-വാഗാ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ പതാക കർണാടകയിലെ ബെലഗാവിയിലെ ദേശീയ പതാകയെക്കാൾ 57 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

Related Articles

Latest Articles