Monday, May 6, 2024
spot_img

”വീണ്ടും നമ്പർ വൺ”; അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ കുടിയന്മാർ നികുതിയായി നൽകിയത് 46,546.13 കോടി രൂപ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

കൊച്ചി: കേരളത്തിൽ മ​ദ്യ​പ​രി​ൽ​നി​ന്ന് സർക്കാർ ​പി​രി​ച്ചെ​ടു​ത്ത നി​കു​തി​യു​ടെ (Tax) ക​ണ​ക്കു​ക​ൾ പുറത്ത്. അഞ്ചുവർഷം നികുതിയായി സർക്കാർ ഖജനാവിലേക്ക്‌ മലയാളി നൽകിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകൾ. 94,22,54,386 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും 2,23,86,768 ലി​റ്റ​ർ ബി​യ​റും 55,57,065 ലി​റ്റ​ർ വൈ​നു​മാ​ണ് അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് കു​ടി​ച്ചു​തീ​ർ​ത്ത​ത്.

വിവരാവകാശ പ്രവർത്തകനായ എറണാകുളത്തെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണീ വിവരങ്ങൾ പുറത്തുവന്നത്. 2018-19-ലും 2019-20-ലുമാണ് മദ്യവിൽപ്പനയിലുടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്. യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ലി​രു​ന്ന 2011-12 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2015-16 വ​രെ മ​ദ്യ​നി​കു​തി​യാ​യി 30,770.58 കോ​ടി​യാ​ണ്​ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, തു​ട​ർ​ന്നു​വ​ന്ന ഇ​ട​തു​സ​ർ​ക്കാ​റി​ന് 15,775.55 കോ​ടി അ​ധി​കം മ​ദ്യ​നി​കു​തി​യാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കണക്കുകൾ വ്യക്തമാകുന്നു.

Related Articles

Latest Articles