Monday, October 12, 2026

മുംബൈ വിമാനത്താവളത്തിൽ 5.38 കോടി രൂപയുടെ സ്വർണ വേട്ട; സുഡാൻ സ്വദേശികൾ പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 5.38 കോടി രൂപ വിലമതിക്കുന്ന പന്ത്രണ്ട് കിലോഗ്രാം സ്വർണം പിടികൂടി. സുഡാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്.

ഇയാൾ ധരിച്ചിരുന്ന ബെൽറ്റിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. മൊത്തം 12 യാത്രക്കാർ ഈ സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തുവെന്നും ആറ് പേരെ നാട് കടത്തുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ മറ്റൊരു കേസിൽ 13 കോടി രൂപ വിലമതിക്കുന്ന 1.3 കിലോ കൊക്കെയ്ൻ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു . സംഭവത്തിൽ് ഘാനയിൽ നിന്നുള്ള ഒരു യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles