Monday, October 19, 2026

നീന്തലിന് പ്രായമൊരു തടസമേ അല്ല!!! പെരിയാർ നീന്തിക്കടന്ന് അറുപത്തൊമ്പതുകാരി ആരിഫയും എഴുപതുകാരൻ വിശ്വംഭരനും

ആലുവ: നീന്തലിന് (Swimming) പ്രായം ഒരു തടസ്സമാണോ? എന്നാൽ പ്രായത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം സ്വദേശികളായ അറുപത്തൊമ്പതുകാരി ആരിഫയും എഴുപതുകാരൻ വിശ്വംഭരനും. പെരിയാറിന്റെ ആലുവയിലെ ഏറ്റവും വീതിയേറിയ ഭാഗമായ അദ്വൈതാശ്രമം കടവുമുതൽ ആലുവ മണപ്പുറം കടവുവരെയുള്ള 500 മീറ്റർ നീന്തിക്കടന്നാണ് ഇരുവരും ശ്രദ്ധേയരായത്. ഇവിടെ 30 അടിയോളം താഴ്‌ചയുണ്ട്‌.

വെള്ളിയാഴ്ച രാവിലെ 8.55ന് ആശ്രമം കടവിൽനിന്ന്‌ തുടങ്ങി രാവിലെ 9.25ന് മണപ്പുറം കടവിൽ എത്തിയപ്പോൾ ഇരുവരെയും ഹർഷാരവത്തോടെ മധുരം നൽകി ഇവരുടെ പരിശീലകൻ സജി വാളാശേരിയും ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. 2018ലെ മഹാപ്രളയമാണ് ഇരുവർക്കും നീന്താനുള്ള പ്രചോദനമായത്. 2018ലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തകർ വിശ്വംഭരനെയും ഭാര്യയെയും ചെറിയ ചുണ്ടൻവള്ളത്തിലാണ് ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. ഇതോടെ നീന്തൽ പഠിക്കണമെന്ന ആഗ്രഹവുമായി ആലുവയിലെ സജി വാളാശേരിയുടെ ശിഷ്യനായി. ആലുവ തായിക്കാട്ടുകര മനയ്ക്കപ്പറമ്പിൽ ആരിഫയും പ്രളയത്തെ അതിജീവിക്കാനാണ് നീന്തൽപഠനത്തിന്‌ ഇറങ്ങിയത്.

Related Articles

Latest Articles