Saturday, May 4, 2024
spot_img

മെക്‌സിക്കോയിൽ 7.6 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ഒരാൾ മരിച്ചു

മെക്‌സികോ സിറ്റി : മെക്‌സിക്കോയുടെ തെക്ക് പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടർന്ന് ഒരാൾ മരിച്ചു.

മെക്‌സിക്കോയിലെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാൻ, കോളിമ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങൾ തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ആളുകളെ മുഴുവൻ ഒഴിപ്പിച്ചിരിക്കുകയാണ്. മൻസാനില്ലോയിലെ ഷോപ്പിംഗ് മാൾ സെന്ററിൽ വെച്ച് ഒരാൾ മരിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

മെക്‌സിക്കോയുടെ പടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേലിയേറ്റനിരപ്പിൽ നിന്നും 3 മീറ്റർ വരെ ഉയരുന്ന തിരമാലകൾ ഒറ്റരാത്രികൊണ്ട് തീരപ്രദേശങ്ങളിൽ അടിക്കുമെന്നാണ് യുഎസ് പസഫിക് സുനാമി കേന്ദ്രം നൽകിയ മുന്നറിയിപ്പ്.

Related Articles

Latest Articles