Sunday, May 5, 2024
spot_img

മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴു പേര്‍ ചാടിപ്പോയി: ഒരാള്‍ പിടിയില്‍, തിരച്ചില്‍ തുടരുന്നു

തൃശൂര്‍: മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴുപേരില്‍ ഒരാള്‍ പിടിയില്‍. രാഹുലിനെയാണ് തൃശൂരില്‍ നിന്ന് കണ്ടെത്തിയത്. ആറ് റിമാന്‍ഡ് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. പലവഴിക്കാണ് ഏഴു പേരും പോയതെന്നും ചിലരുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. മറ്റുള്ളവരെ കുറിച്ചും ഏകദേശ ധാരണ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് 6 റിമാന്‍ഡ് പ്രതികളടക്കം ഏഴു പേര്‍ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്.

രാത്രി 7.50നാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു 7 പേരെയും.ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നള്സുമാരെ മുറിയില്‍ പൂട്ടിയിട്ടു.ഈ സമയം പൊലീസുകാരനായ രജ്ഞിത്ത് ഇവരെ തടയാനെത്തി.ഉടന്‍ രജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിന്റെ 3 പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.

പൊലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. റിമാന്‍ഡ് തടവുകാരായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു, വിപിന്‍, ജിനീഷ് എന്നീ പ്രതികളും രാഹുല്‍ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്. തൃശൂര്‍ സിജെഎം കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍പ്പിച്ചയാളാണ് രാഹുല്‍. 14 ഏക്കറിലുളള മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്.

സംഘം രക്ഷപ്പെട്ടത് പിറകെ വശത്തെ മതില്‍ ചാടിയാണ്. വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ഇതിനു മുമ്പും പല വട്ടം രോഗികള്‍ ചാടിപോയിട്ടുണ്ട്.

Related Articles

Latest Articles