Sunday, May 19, 2024
spot_img

എഴുപതാം വയസ്സിൽ ആദ്യകുഞ്ഞിന് ജന്മം നൽകി ഒരമ്മ; വൈദ്യശാസ്ത്രത്തിലെ അത്ഭുതമെന്ന് ഡോക്ടർമാർ

ഗുജറാത്ത്: എഴുപതാം വയസ്സിൽ ആദ്യകുഞ്ഞിന് ജന്മം നൽകി വൈദ്യശാസ്ത്രത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഒരമ്മ. ഗുജറാത്ത് സ്വദേശികളായ മാൽധാരിയുടെയും ജുവൻബെൻ റബാരിയുടെയും ജീവിതാഭിലാഷമായിരുന്നു ഒരു കുഞ്ഞു എന്നുള്ളത്. എഴുപതാമത്തെ വയസ്സിൽ ഇപ്പോൾ ജുവൻബെൻ അമ്മയായിരിക്കുകയാണ്.വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരെ പോലും അമ്പരപ്പിച്ചാണ് ഈ പ്രായത്തിൽ ജുവൻബെൻ കുഞ്ഞിന് ജന്മം നൽകിയത്.

അപൂർവങ്ങളിൽ അപൂർവമായ സംഭവം എന്നാണ് അവരെ ചികിൽസിച്ച ഡോക്ടർ നരേഷ് ഭാനുശാലി പറയുന്നത്. ഗുജറാത്തിലെ മോറ എന്ന ഗ്രാമത്തിലാണ് 75 കാരനായ മാൽധാരിക്കും ഭാര്യ ജുവൻബെനും താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. ഐവിഎഫ് ചികിൽസയിലൂടെയായിരുന്നു ഗർഭധാരണം. ആദ്യം ഈ പ്രായത്തിൽ പ്രസവം സാധ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.എന്നാൽ ഇവരുടെ നിർബന്ധത്തിനു ഡോക്ടർമാർ വഴങ്ങുകയായിരുന്നു.

Related Articles

Latest Articles