Friday, October 2, 2026

89ാമ​ത് ശി​വ​ഗി​രി മ​ഹാ​തീ​ർ​ഥാ​ട​നം ഇന്നുമുതൽ; ഏർപ്പെടുത്തിയിരിക്കുന്നത് കർശന സുരക്ഷാ മാനദണ്ഡങ്ങൾ

വർക്കല: തീർഥാടനപ്രഭയിൽ ശിവഗിരി. 89ാമ​ത് ശി​വ​ഗി​രി മ​ഹാ​തീ​ർ​ഥാ​ട​നം (Sivagiri Pilgrimage) ഇന്നുമുതൽ ആരംഭിക്കുകയാണ്. ശിവഗിരി തീർഥാടനത്തിന് ഗുരുഭക്തർക്ക് സ്വാഗതമോതി കമാനങ്ങളും തോരണങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളാലും സമ്പന്നമായി വർക്കല നഗരം ഒരുങ്ങിക്കഴിഞ്ഞു. ശിവഗിരിയിലേക്കുള്ള പ്രധാന പാതകളിൽ വിവിധ സംഘടനകളുടെയും മറ്റു കമാനങ്ങളാണ് സ്വാഗതം അർപ്പിച്ച് ഉയർന്നത്. പുത്തൻചന്ത ജംഗ്‌ഷൻ മുഴുവൻ വൈദ്യുതി വിളക്കുകളാൽ അലങ്കരിച്ചു കഴി‍ഞ്ഞു.

വിവിധ വ്യാപാര സ്റ്റാളുകളും മേളകളും തീർഥാടന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഗുരുപൂജ അന്നദാനത്തിനും വിപുലമായ സൗകര്യമുണ്ട്. നിലവിലെ ഊട്ടുപുരയ്ക്കു പുറമേ തിരക്ക് കണക്കിലെടുത്ത് താൽക്കാലിക അന്നദാനം പന്തൽ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാകും തീർഥാടനം നടക്കുക.

ആംബുലൻസ് ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ എല്ലാ സംവിധാനങ്ങളും സജ്ജമായി. തീർഥാടകർക്ക് പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ ക്വാറന്റീൻ അടക്കമുള്ള സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നു തീർഥാടരുമായി വരുന്ന വാഹനങ്ങൾ ഏറെയും ശിവഗിരി എസ്എൻ കോളജ്, ശിവഗിരി സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലും പ്രധാന നിരത്തുകൾ ഉൾപ്പെടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി 600 ലധികം പൊലീസുകാരെ നിയോഗിച്ചു. എല്ലാ റൂട്ടുകളിലും കെഎസ്ആർടിസി ബസ് സർവീസ് നടത്തും.

Related Articles

Latest Articles