Saturday, September 19, 2026

ടി20 ലോകകപ്പ്: ഇന്ത്യയുടെ അവസാന മത്സരം ഇന്ന്; ക്യാപ്റ്റന്‍ കുപ്പായത്തില്‍ നിന്ന് വിടവാങ്ങാനൊരുങ്ങി കോലി

ദുബായ്: ടി20 ലോകകപ്പിൽ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. വിരാട് കോലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന ടി20 മത്സരം കൂടിയാണ് ഇത്. രാത്രി 7.30ാണ് മല്‍സരം. ക്യാപ്റ്റനെന്ന നിലയില്‍ അവസാന മത്സരം അവിസ്മരണീയമാക്കാനാകും കോലി കളിക്കിറങ്ങുക.

https://twitter.com/BCCI/status/1457326686442180609

സെമിയിലെത്താന്‍ നമീബിയയെ തോല്‍പ്പിച്ചേ തീരൂവെന്ന വെല്ലുവിളിയില്ലാത്തതിനാല്‍ സമ്മര്‍ദ്ദമില്ലാതെ തന്നെ ഇന്ത്യക്കു തിങ്കളാഴ്ച കളിക്കാം. നമീബിയക്കെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കാം. ഇഷാന്‍ കിഷന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, രാഹുല്‍ ചാഹര്‍ എന്നിവരിലൊരാളെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്.

Related Articles

Latest Articles