Tuesday, September 29, 2026

ഉത്തരക്കടലാസ് ചിതലരിച്ചു;രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പിഎസ്‌സി

തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനം. എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് പരീക്ഷ വീണ്ടും നടത്തുന്നത്.

ഒന്നര വര്‍ഷം മുന്‍പ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പിഎസ്സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലം ചിതലരിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ പരീക്ഷാ തിയതി പിന്നീട് തീരുമാനിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Latest Articles