Thursday, December 18, 2025

പഞ്ചാബില്‍ ശ​ക്ത​മാ​യ ചതുഷ്​കോണ മത്സരം

ദില്ലി: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബി.​ജെ.​പി​യി​ത​ര ക​ക്ഷി ഭ​രി​ക്കു​ന്ന പ​ഞ്ചാ​ബ്​ ശ​ക്ത​മാ​യ ച​തു​ഷ്​​കോ​ണ മ​ത്സ​ര​ത്തി​ലേ​ക്ക്. ഇ​വി​ടെ ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ്​​ പാ​ടു​പെ​ടു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ള്‍ ചോ​ര്‍​ത്തി ച​ണ്ഡി​ഗ​ഢ്​ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ആം ​ആ​ദ്​​മി പാ​ര്‍​ട്ടി​യും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കു​ന്ന ശി​രോ​മ​ണി അ​കാ​ലി​ദ​ളും മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സി​ങ്ങും ബി.​ജെ.​പി​യും ചേ​ര്‍​ന്നു​ള്ള സ​ഖ്യ​വു​മാ​ണ്​ പ​ഞ്ചാ​ബ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ ച​തു​ഷ്​​കോ​ണ​മാ​ക്കി മാ​റ്റി​യ​ത്.

ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്​ ന​ല്‍​കി​യ പി​ന്തു​ണ​യു​ടെ ബ​ല​ത്തി​ല്‍ സു​ഗ​മ​മാ​യ തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്​ ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റി തെ​ര​​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ടി​വ​ന്ന​താ​ണ്​ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. 22 ജി​ല്ല​ക​ളി​ലെ 117 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ക​ര്‍​ഷ​ക സ​മ​ര​വും കേ​ന്ദ്ര സ​ര്‍​ക്കാ​റും വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ഴി​ത​ട​ഞ്ഞ സം​ഭ​വ​ത്തി​ലേ​ക്ക്​ മാ​റി​യ ഘ​ട്ട​ത്തി​ലാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം. കാർഷിക നിയമങ്ങൾ പിൻവലിച്ച പുതിയ സാഹചര്യം സംസ്ഥാനത്ത് പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

Related Articles

Latest Articles