Sunday, May 5, 2024
spot_img

തൃണമൂല്‍ കോണ്‍ഗ്രസിലെ 143 നേതാക്കള്‍ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ അസംതൃപ്തരായ 143 നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് മുകുള്‍ റോയ്.തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ 143 നിയമസഭാ മണ്ഡലങ്ങളില്‍ പിന്നിലായെന്നും അവിടങ്ങളിലെ പാര്‍ട്ടിയുടെ നേതാക്കന്‍മാരൊന്നും ഇനി തൃണമൂലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുകുള്‍ റോയ് പറഞ്ഞു.

100 ലേറെ എംഎല്‍എമാര്‍ താങ്കളുമായി ബന്ധപ്പെട്ടുവെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഉത്തരമായാണ് മുകുള്‍ റോയ് ഇങ്ങനെ പ്രതികരിച്ചത്. മമത ബാനര്‍ജിക്ക് കനത്ത പ്രഹരം ഏര്‍പ്പെടുത്തിയായിരുന്നു തൃണമൂലിനെതിരെ ബിജെപിയുടെ ഇത്തവണത്തെ വിജയം.

ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണവും 40 ശതമാനം വോട്ടും ബിജെപി വംഗ നാട്ടില്‍ നിന്നും സ്വന്തമാക്കി. വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടായില്ലെങ്കിലും മമതയുടെ പാര്‍ട്ടി ഇവിടെ 22 സീറ്റുകളിലേക്ക് ഒതുങ്ങി.സിപിഎമ്മിനാണ് വലിയ നഷ്ട്ടമുണ്ടായത്. 36 വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച അവര്‍ വെറും 6 ശതമാനം വോട്ടിലേക്ക് ചുരുങ്ങി.

18 മാസം മുന്‍പ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് മുകുള്‍ റോയ്. ബിജെപിയുടെ ഈ നേട്ടത്തില്‍ അദ്ദേഹത്തിനും വലിയ പങ്കുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള സ്വര ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്.

Related Articles

Latest Articles