കോഴിക്കോട്: പുറമേരിയിൽ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ , മകന് ആദ ദേവ് എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍ നിന്നും കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് രൂപയുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് 7 വയസുകാരനായ ആദി ദേവിന്റെ മൃതദേഹവും കണ്ടെത്തിയത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടെത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

